നയൻതാരയുടെ പുതിയ ചിത്രത്തിന് തുടക്കമായി
Sun, 19 Mar 2023

നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി. നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ജയ്, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന നയൻതാരയുടെ പ്രൊജക്റ്റിന്റെ ഛായാഗ്രാഹണം ദിനേഷ് കൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്.
‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു