ഞങ്ങൾ രണ്ട് ആൺകുട്ടികളാൽ അനു​ഗ്രഹിക്കപ്പെട്ടു; 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ട് വിഘ്നേഷ്

nayanthara
എന്റെ തങ്കം നയൻതാര... ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ സാധിച്ചു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.പുതുവർഷവുമായി ബന്ധപ്പെട്ട് വിഘ്നേഷ് പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടാണ് വിഘ്നേഷ് എത്തിയിരിക്കുന്നത്. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമായിരുന്നു 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും കഴിഞ്ഞ വർഷം മുതലുള്ളതാകും. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു.

 എന്റെ തങ്കം നയൻതാര... ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ സാധിച്ചു. എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷമായിരുന്നു ഇത്. ഞങ്ങൾ രണ്ട് ആൺകുട്ടികളാൽ അനു​ഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം... ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്. 

എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ തൊടുന്നു. ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് തോന്നുന്നു. നന്ദി ദൈവമേ..’’എന്ന് വിഘ്നേഷ് കുറിച്ചു.

Share this story