ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി; തര്‍ക്കം

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം നടക്കുന്നതും വീഡിയോയില്‍ കാണാം.
താന്‍ ആലിയയ്ക്കൊപ്പമുള്ള മകൾക്കായി വന്നതാണെന്നും അതിനായി താന്‍ ഷൂട്ടിംഗ് നിർത്തി വച്ചെന്നും നവാസുദ്ദീൻ സിദ്ദിഖി പറയുന്നു.
മൂത്ത മകൾ ഷോറയുടെ വിസ കാര്യവുമായി അവളെ തന്നോടൊപ്പം വിടണമെന്നാണ് സിദ്ദിഖി ആവശ്യപ്പെടുന്നത് എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയ്യാറാകുന്നില്ല. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം വീഡിയോയില്‍ നടക്കുന്നുണ്ട്.
നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധം വിവരിച്ച് ഒരു കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തന്‍റെ നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള 18 കൊല്ലത്തെ ബന്ധം വിവരിച്ച് വലിയ കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്‍റെ പതിനെട്ട് കൊല്ലങ്ങള്‍ തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കിയെന്നാണ് ആലിയ കുറിപ്പില്‍ പറയുന്നു. ആദ്യകാലത്തെ കഷ്ടതകള്‍ നിറഞ്ഞ ലിവിംഗ് റിലേഷൻഷിപ്പ് കാലം ഓര്‍ത്തെടുക്കുന്ന ആലിയ ഒരിക്കലും നവാസുദ്ദീൻ സിദ്ദിഖി നല്ല മനുഷ്യനായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു.