നവ്യ നായരെ വിവാഹം ചെയ്യണം; ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം, വൈറലായി ധ്യാന്റെ പ്രസംഗം, ചിരി അടക്കാനാവാതെ നവ്യയും

Navya Nair should marry; Navya should be there wearing a saree when I take oath as CM, Dhyan's speech goes viral, Navya can't hold back her laughter

സിനിമകളേക്കാള്‍ ഏറെ അഭിമുഖങ്ങളിലൂടെ താരമായതാണ് ധ്യാൻ ശ്രീനിവാസൻ. പെരുമാറ്റ ശൈലി കൊണ്ടും തമാശകൾ കൊണ്ടും ഒരുപറ്റം മനുഷ്യരുടെ ഹൃദയത്തിലാണ് ധ്യാനിന്റെ സ്ഥാനം. അഭിമുഖത്തിൽ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ധ്യാനിന്റെ മറുപടികൾ മിക്കതും വൈറലാവാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്. ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ പ്രസംഗം.

''ദൈവം ചില ആഗ്രഹങ്ങള്‍ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്. എന്റെ ഇന്റര്‍വ്യു ജീവിതം ആരംഭിക്കുന്നത് നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്കിപ്പോള്‍ കല്യാണം കഴിക്കാനായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. എങ്കില്‍ പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം'' എന്നാണ് ധ്യാന്‍ പറയുന്നത്.

നടന്‍റെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന നവ്യ പൊട്ടിച്ചിരിക്കുകയാണ്. നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാന്‍ പറയുന്ന പഴയ വീഡിയോ പണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചില്‍. ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധ്യാന്‍ നവ്യ നായരെക്കുറിച്ച് പറഞ്ഞത്.

Tags