നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിൽ മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

The shooting of night Riders, directed by Naufal Abdullah and starring Matthew Thomas, has been completed.
The shooting of night Riders, directed by Naufal Abdullah and starring Matthew Thomas, has been completed.

മലയാളത്തിലെ പ്രമുഖ  ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ചിത്രീകരണം പൂർത്തിയായി. നൈറ്റ് റൈഡേഴ്സിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്‌ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ,റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പാലക്കാട് നടന്ന അവസാന ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. നീലവെളിച്ചം, അഞ്ചക്കള്ളകൊക്കൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് പുതുപ്പറമ്പിൽ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി.കെ, ഗുർമീത് സിംഗ് , കപിൽ ജാവേരി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. 

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക്ക് കരസ്ഥമാക്കി. നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, ഡി ഓ പി: അഭിലാഷ് ശങ്കർ, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻസ് : കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്‌ത്രാലങ്കാരം: മെൽവി ജെ,വി എഫ് എക്സ് : പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ : ഡാവിസൺ.സി ജെ,സ്റ്റിൽസ്: സിഹാർ അഷ്‌റഫ്, ഡിസൈൻ:എസ്.കെ.ഡി, പി.ആർ.ഒ.  : പ്രതീഷ് ശേഖർ.

Tags