'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

'Minnalvala Kaiyilita..'; Narivetta song is trending..
'Minnalvala Kaiyilita..'; Narivetta song is trending..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' ട്രെൻഡിങ്ങിൽ. ടൊവീനോയും പ്രിയംവദാ കൃഷ്ണയും അഭിനയിക്കുന്ന ഗാനമാണ് പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുന്നത്. കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇഷ്‌ക് എന്ന സിനിമയിലെ 'പറയുവാൻ ഇതാദ്യമായ്...' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് വേണ്ടി ഒന്നിച്ചതും ജേക്സ് ബിജോയും സിദ് ശ്രീറാമും തന്നെയാണ്.

tRootC1469263">

വരികളുടെ മികവുകൊണ്ടും ഈണത്തിന്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും നരിവേട്ടയിലെ ഈ ഗാനവും ആസ്വാദക മനസിൽ ഏറെ ഇടം തേടുമെന്നതിൽ സംശയമില്ല. കുട്ടനാടിന്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടൊവീനോ തോമസ് അവതരിപ്പിക്കുന്നത്.

കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎ ഇയിലെ ബിൽഡിംഗ് മെറ്റീരി യൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ഇന്ത്യൻ സിനിമ കമ്പനി ബാനർ രൂപീകരിച്ചു കൊണ്ട് മലയാള സിനിമ നിർമ്മത്തിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്.

പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു. ടൊവീനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരൻ്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്.

Tags