തുടരും..നരിവേട്ട..പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

To be continued..Narivetta..Popular music director Jakes Bejoy with twice the sweetness of Christmas
To be continued..Narivetta..Popular music director Jakes Bejoy with twice the sweetness of Christmas

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്. ചിത്രത്തിലെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ ദിനത്തിൽ നരിവേട്ടയുടെ വിജയം ഇരട്ടി മധുരം കൂടിയാണ് ജേക്ക്സ് ബിജോയ് സ്വന്തമായിരിക്കുന്നത്.

tRootC1469263">

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'ഓഫിസർ ഓൺ ഡ്യൂട്ടി' സമീപകാലത്ത് ചാക്കോച്ചന് വൻ സ്വീകാര്യത നേടികൊടുത്ത സിനിമയാണെന്ന് മാത്രമല്ല, ആ സ്വീകര്യാതക്ക് പുറകിൽ ചാക്കോച്ഛന്റെ അഭിനയതോടൊപ്പം തന്നെ മുൻപിട്ടു നിക്കുന്ന ഒന്നായിരുന്നു ചിത്രത്തിൽ ജേക്ക്സ് ബിജോയ്‌ നൽകിയ സംഗീതം. കൂടാതെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാൽ നായകനായി എത്തിയ 'തുടരും' എന്ന സിനിമയ്ക്ക് ലഭിക്കുന്ന കയ്യടികളുടെ പങ്ക് പറ്റാൻ ഏറ്റവും കൂടുതൽ അർഹനായ ഒരു വ്യക്തി ആരാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ പറയാവുന്ന ഒരുപേരാണ് സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയുടേത്. സിനിമയുടെ ഇമോഷൻസ് അതേപടി പ്രേക്ഷകരിൽ എത്തിക്കുന്നതിൽ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. കഥാഗതിയ്ക്കനുസരിച്ച് മാറി മാറയുന്ന ഓരോ രംഗങ്ങളേയും അതിന്റെ തീവ്രതയോടെയും പൂർണതയോടും പ്രേക്ഷകരിലെത്തിക്കാൻ ജേക്ക്സിനായി. ഫാൻസിന് കൂടി ആഘോഷിക്കാൻ പറ്റുന്ന രീതിക്കാണ് തുടരും സിനിമയിൽ ജേക്ക്സ് സംഗീതം നൽകിയിരിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് ഉൾപ്പെടെ നിരവധി സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ജേക്‌സ് ബിജോയ് ‍ ബോളിവുഡിലും തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം, സംഗീതം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ സ്റ്റാൻഫോർഡിൽ പഠിക്കാൻ അദ്ദേഹം യുഎസ്എയിലേക്ക് പോയി. അവിടെ അദ്ദേഹം ഓർക്കസ്ട്രേഷൻ, കണ്ടക്റ്റിംഗ്, അറേഞ്ചിംഗ്, ഫിലിം സ്കോറിംഗ് എന്നിവ പഠിച്ചതിന് ശേഷമായിരുന്നു ജെയ്‌ക്സ് ബിജോയ്‌ ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഏഞ്ചൽസ് (2014). മൺസൂൺ മാംഗോസ് , ധ്രുവങ്ങൾ പതിനാറു , ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ ജേക്സ്ബിജോയ്‌ ഒരു  ട്രെൻഡ്‌സെറ്ററായി മാറിയത് രണം എന്ന സിനിമയിലൂടെയാണ്. വിജയ് ദേവരകൊണ്ട അഭിനയിച്ച ടാക്സിവാല ( 2018) തെലുങ്കിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2021-ൽ, 2020-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഗീതത്തിന് ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ "മികച്ച സംഗീത സംവിധായകൻ - മലയാളം" എന്ന പുരസ്കാരവും നേടി. ഈണമിട്ട ഗാനങ്ങളേക്കാളുപരി ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിലാണ് ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകൻ സ്കോർ ചെയ്തത്. എങ്കിലും ഈണമിട്ട ഗാനങ്ങളും ഹിറ്റാക്കിയ ചരിത്രവും ജേക്സിനുണ്ട്. മലയാള സിനിമാസംഗീതത്തിൽ ഹിപ്ഹോപിന് പ്രാധാന്യം നൽകിയ സംഗീതസംവിധായകരിലൊരാൾ കൂടിയാണ് ജേക്സ് ബിജോയ്.

അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ജന ഗണ മന, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കിംഗ് ഓഫ് കൊത്ത, കുരുതി, കടുവ, പോർ തൊഴിൽ, സരിപോദാ ശനിവാരം, ഹലോ മമ്മി, തുടരും, നരിവേട്ട തുടങ്ങി ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ റേഞ്ച് രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്. 

Tags