'നൻപകല്‍ നേരത്ത് മയക്കം' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ 'നൻപകല്‍ നേരത്ത് മയക്കം' ഗംഭീരമായ ഒരു ചിത്രമായി. 'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നതാണ് പുതിയ വാര്‍ത്ത.
'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്‍ട്രീമിംഗ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്.
Nanpakal Nerathu Mayakkam arriving on Netflix on 23rd February! 🚌
— Netflix India South (@Netflix_INSouth) February 18, 2023
Thoongama kaathu irunga! Sorry. Urangaathe kaathirikyuka! pic.twitter.com/60W5m4hvt8