പ്രീ സെയിൽ കളക്ഷനിൽ റെക്കോർഡിട്ട് നാനിയുടെ ‘ഹിറ്റ് 3’

Actor Nani joins Hit 3
Actor Nani joins Hit 3

തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. വരികൾ രചിച്ചത് കൈലാസ്, റിഷി എന്നിവർ ചേർന്നാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. കൂടാതെ നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

tRootC1469263">

അർജുൻ സർക്കാർ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ വരച്ചുകാട്ടുന്നതാണ് ട്രെയ്ലർ. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്ലർ സൂചിപ്പിക്കുന്നുണ്ട്. ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മെയ്‍ ഒന്നിനെത്തുന്ന ചിത്രത്തിന്റെ പ്രീ സെയിൽ കളക്ഷൻ 64,03,312.50 രൂപ ($75K)) കഴിഞ്ഞു എന്നുമാണ് പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.

Tags