നാനിയുടെ ദസറയിലെ രണ്ടാം ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു

sahyw


പാൻ ഇന്ത്യാ ചിത്രമായ ദസറയിൽ ഇതുവരെ കാണാത്ത കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. നായികയായ കീർത്തി സുരേഷിന്റെ ഫസ്റ്റ് ലുക്കും ‘ധൂം ധാം’ എന്ന ഗാനവും പുറത്തുവിട്ടതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഗാന൦ നാളെ റിലീസ് ചെയ്യും. ഇപ്പോൾ ഗാനത്തിന്റെ ടീസർ റിലീസ്ചെയ്തു.

നാനിയുടെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘ധൂം ധാം’ വരെ, മികച്ച പ്രതികരണത്തിൽ ത്രില്ലിലാണ് അണിയറപ്രവർത്തകർ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി വലിയ തോതിൽ ഒരുക്കുന്ന ചിത്രത്തിലൂടെ ശ്രീകാന്ത് ഒഡെല സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കും. നവീൻ നൂലി എഡിറ്റർ, അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനർ, വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30 ന് റിലീസ് ചെയ്യും.


 

Share this story