നഴ്‌സുമാരെ കുറിച്ച് അശ്ലീല പരാമർശത്തില്‍ മാപ്പ് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

NANTHA
ഒരിക്കൽ തനിക്ക് ഒരപകടം പറ്റി ആശുപത്രിയിൽ കിടക്കന്ന വേളയിൽ തന്നെ പരിചരിക്കാൻ വന്ന നഴ്‌സിനെക്കുറിച്ച് 'ദാറ്റ് നഴ്‌സ് വാസ് സോ ഹോട്ട്' എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം നടത്തിയത്. 

വിവാദങ്ങളിൽ അകപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്ന തെന്നിന്ത്യൻ താരമാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്‌സുമാരെ കുറിച്ച് അശ്ലീല പരാമർശം നടത്തി ഇപ്പോൾ വീണ്ടും വെട്ടിലായിരിക്കുകയാണ് താരം. സോഷ്യൽമീഡിയയിൽ വിമർശനം ശക്തമായതോടെ മാപ്പ് പറഞ്ഞും അദ്ദേഹം എത്തി. 

ഒരിക്കൽ തനിക്ക് ഒരപകടം പറ്റി ആശുപത്രിയിൽ കിടക്കന്ന വേളയിൽ തന്നെ പരിചരിക്കാൻ വന്ന നഴ്‌സിനെക്കുറിച്ച് 'ദാറ്റ് നഴ്‌സ് വാസ് സോ ഹോട്ട്' എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം നടത്തിയത്. 

എപ്പിസോഡ് റിലീസായതിന് പിന്നാലെ നഴ്സുമാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്നാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള ബാലകൃഷ്ണയുടെ പോസ്റ്റ് .

രോഗികളെ  സേവിക്കുന്ന സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബസവതാരകം കാൻസർ ആശുപത്രിയിലെ നഴ്സുമാരുടെ സേവനം ഞാൻ കണ്ടിട്ടുണ്ട്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല. 

നഴ്‌സുമാർ സ്വന്തം ജീവൻ പണയപ്പെടുത്തി, രാപകൽ കൊവിഡ് രോഗികളെ സേവിക്കുന്നു. അങ്ങനെയുള്ള നഴ്‌സുമാരെ നമ്മൾ ആദരിക്കണം. എന്റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കിൽ ഞാൻ അതിൽ പശ്ചാത്തപിക്കുന്നു.

Share this story