ഗില്ലി ചിത്രത്തിലെ വിജയിയുടെ തങ്കച്ചി നാൻസി ജെനിഫർ വിവാഹിതയായി

Nancy Jennifer, who played Vijay's younger sister in the film 'Ghilli', has gotten married.

 സൂപ്പർ ഹിറ്റ് ചിത്രം ഗില്ലിയിൽ വിജയിയുടെ അനുജത്തിയായി വേഷമിട്ട നാൻസി ജെനിഫർ വിവാഹിതയായി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ച് ഹോട്ടലിൽ വെച്ചാണ് നടിയുടെ വിവാഹം നടന്നത്. കാർത്തിക് ആണ് വരൻ.

ഗില്ലി സിനിമയിലെ ഭുവന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് നാൻസി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുചേർന്ന സ്വകാര്യ ചടങ്ങായിരുന്നു ഒരുക്കിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറാല വിവാഹ ചിത്രങ്ങൾക്ക് നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ നാൻസിയുടെ ആദ്യ ചിത്രം വിജയിയും സൂര്യയും ഒന്നിച്ചെത്തിയ നേരുക്ക് നേർ ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും നാൻസി വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ നിന്നും ഇടവേളയെടുത്ത് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 

Tags