നാഗബന്ധത്തിലെ "നമോ രേ" ഗാനം പുറത്ത്

"Namo Re" song from Nagabandha is out

 അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ "നമോ രേ" ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്‍ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

tRootC1469263">

ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് "നമോ രേ" ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. രാജീവ് എൻ കൃഷ്‍ണയുടെ വരികൾ, ആഴത്തിലുള്ള ആത്മീയത ഉളവാക്കുകയും വ്യക്തിപരമായ വിശ്വാസത്തെയും ദൈവിക ബന്ധത്തെയും പ്രതിഫലിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അരുണ മേരി ജോർജിന്റെ ശബ്ദം ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

Tags