സൗബിനും ധ്യാനും നമിതയും ഒന്നിച്ച കളർഫുൾ ഫാമിലി എൻ്റർടെയിനർ 'മച്ചാൻ്റെ മാലാഖ'; ഓടിടി റിലീസിന് എത്തി..


സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളിൽ ആണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്.
അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനറായ ചിത്രത്തിൽ ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം: ഔസേപ്പച്ചൻ, ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
