നാ​ഗാർജുനയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

naga
നാ​ഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി ആണ് ഏജന്റിലെ നായകൻ. അഖിലിനെയും വീഡിയോയിൽ കാണാനാകും. 

വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളെയാണ് മമ്മൂട്ടി സമ്മാനിച്ചു.താരം ഇപ്പോള്‍ തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലാണ്. അവിടെ  നാ​ഗാർജുനയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് സംസാരിക്കുന്ന മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാർ ഒരു ഫ്രെയിമിൽ എന്ന് കുറിച്ച് കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നാ​ഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി ആണ് ഏജന്റിലെ നായകൻ. അഖിലിനെയും വീഡിയോയിൽ കാണാനാകും. 

സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഏജന്റ്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്.  

Share this story