ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നാദിർഷാ - വിഷ്ണു,ബിബിൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

vishnunadirsha

മലയാള സിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങൾ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃദിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ തയ്യാറാകുന്നു . ബാദുഷാ സിനിമാസ് പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത് . ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. ഈ വർഷാവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
 പി ആർ ഓ : പ്രതീഷ് ശേഖർ. 

Share this story