ആ വിജയങ്ങൾക്കെല്ലാം പിന്നിൽ അമ്മയായിരുന്നു”; വിനീത്

award


മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത വിടവ് സൃഷ്ടിച്ചു കടന്നുപോയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ്‌സ് വേദിയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

tRootC1469263">

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ഉള്ളുലയ്ക്കുന്നത്. അച്ഛന് ലഭിച്ച പുരസ്‌കാര ശില്പം സന്തോഷത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന അമ്മ വിമലയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനീത് തന്റെ വികാരങ്ങൾ കുറിച്ചത്. “വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. അതുകൊണ്ട് ഈ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്,” എന്നായിരുന്നു വിനീതിന്റെ വാക്കുകൾ.


ശ്രീനിവാസന്റെ ഐതിഹാസികമായ സിനിമാ ജീവിതത്തിന് കരുത്തുറ്റ പിന്തുണയായി എന്നും കൂടെയുണ്ടായിരുന്ന പങ്കാളിക്കുള്ള സമർപ്പണമായാണ് വിനീത് ഈ പുരസ്‌കാരത്തെ അടയാളപ്പെടുത്തിയത്

Tags