മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും... എന്തിനാണ് ഈ വിഭജനം?; കങ്കണയ്ക്ക് മറുപടിയുമായി ഉര്‍ഫി

google news
kangana

കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ട്വീറ്റിന് മറുപടിയുമായാണ് ഉര്‍ഫി രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരിന്നു. ഇന്ത്യ എല്ലാ ഖാന്‍മാരെയും ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രവും സ്‌നേഹിക്കുന്നു. കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ട് എന്നയിരുന്നു കങ്കണയുടെ ട്വീറ്റ്.
'മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരില്‍ വിഭജിക്കാനാകുമോ? അവിടെ അഭിനേതാക്കള്‍ മാത്രമേയുള്ളൂ'എന്നാണ് ഉര്‍ഫി കങ്കണയ്ക്കുള്ള മറുപടിയായി ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.
നിര്‍മ്മാതാവ് പ്രിയ ഗുപ്തയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണ തന്റെ അഭിപ്രായം പറഞ്ഞത്. പഠാനെതിരെ വീണ്ടും കങ്കണ രംഗത്തെത്തിയിരുന്നു. ഷാരൂഖിന്റെ കരിയറില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആകെ വിജയിച്ച ചിത്രമാണ് പഠാനെന്നാണ് കങ്കണ പറഞ്ഞത്.

Tags