മൾട്ടിപ്ലെക്സുകളിൽ സിനിമ കാണുന്നത് എല്ലാവർക്കും താങ്ങാനാവുന്നതല്ല ; ആമിർ ഖാൻ

Aamir Khan hints at quitting films
Aamir Khan hints at quitting films

അഭിനയ ജീവിതത്തിലെ തന്റെ തുടക്കകാലത്തിൽ നിന്നും സിനിമ എത്രത്തോളം മാറിയെന്ന് തുറന്ന് പറഞ്ഞ് നചൻ ആമിർ ഖാൻ. മൾട്ടി പ്ലെക്സിന്റെ കാലത്ത് ടിക്കറ്റ് നിരക്കുകൾ എല്ലാവർക്കും താങ്ങാനാവുന്നതല്ലെന്നും അതിനാൽ എല്ലാവർക്കും സിനിമ തിയേറ്ററിൽ നിന്നും ആസ്വദിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

‘ഞാൻ വന്ന കാലംവെച്ച് നോക്കുകയാണെങ്കിൽ നമ്മുടെ സിനിമയും കാഴ്ചക്കാരുമെല്ലാം ഒരുപാട് മാറി. ഞാൻ സിനിമയിലെത്തുമ്പോൾ സിംഗിൾ സ്‌ക്രീനുള്ള തിയേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്, അവിടെ നാല് ഷോയും. പിന്നെയാണ് മൾട്ടിപ്ലെക്സുകൾ എത്തുന്നത്. ഇപ്പോൾ മൾട്ടിപ്ലെക്സുകളാണ് കൂടുതൽ. അതിനാൽ തന്നെ നമ്മുടെയെല്ലാം സിനിമാ കാഴ്ചകളും അവിടെയാണ്.

പണ്ട് സിംഗിൾ സ്‌ക്രീനിൽ എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ സിനിമ കാണാമായിരുന്നു. എന്നാൽ ഇന്ന് മുംബൈ, ഡൽഹി പോലുള്ള വലിയ സിറ്റികളിലെ മൾട്ടിപ്ലെക്സുകളിൽ സിനിമ കാണണമെങ്കിൽ പണച്ചെലവ് കൂടുതലാണ്. തിയേറ്റർ റെന്റും മറ്റ് ബിൽഡിങ് ചിലവകളുമെല്ലാം വലുതായത് കൊണ്ടു തന്നെ ടിക്കറ്റ് നിരക്ക് ഇനിയും കൂടും,’ ആമിർ ഖാൻ പറഞ്ഞു.

എല്ലാവർക്കും എളുപ്പത്തിൽ കാണാൻ സാധിച്ചതുകൊണ്ട് കൂടിയാണ് സിനിമ ഒരു മാസ് മീഡിയമായി മാറിയത്. എന്നാൽ ഇന്ന് എല്ലാ തരം പ്രേക്ഷകർക്കും മൾട്ടിപ്ലെക്സിൽ വന്ന് സിനിമ കാണാനാകുന്നില്ലെന്നും ആമിർ ഖാൻ പറഞ്ഞു. അതിനെ ജഡ്ജ് ചെയ്യുകയല്ലെന്നും എന്നാൽ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ആമിർ കൂട്ടിച്ചേർത്തു.

Tags