'മുകൾപ്പരപ്പ്' സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു

google news
gfj
സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “മുകൾപ്പരപ്പ് ” . സിനിമ ഇന്നലെ  പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥപറയുന്ന ചിത്ര൦ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണ്ണ ജനാർദ്ദനൻനായികയാകുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ഷിജിജയദേവൻ, നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻവർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർശ്രീകുമാർവള്ളംകുളം, ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം

Tags