മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലേക്ക്

'Mr. and Mrs. Bachelor' release date announced.
'Mr. and Mrs. Bachelor' release date announced.

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ'. ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രം മേയ് 23 നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്.

ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി. സത്യൻ ആണ്. ഹൈലൈൻ പിക്ചേഴ്സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

tRootC1469263">

മനോരമ മാക്സിലൂടെയാണ് മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലെത്തുന്നത്. ചിത്രം ഈ മാസം 11 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Tags