ലൊക്കേഷനിലേക്ക് തിരിച്ചെത്തുകയാണ് ; സന്തോഷം പങ്കുവച്ച് മൃദുല

mrithula
മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഗർഭിണിയായ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്ന താരം തിരികെ എത്തുകയാണ്.

ഇക്കാര്യം  പറഞ്ഞുകൊണ്ട് മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. അമ്മയാണ് പൊതുവെ ലൊക്കേഷനില്‍ തനിക്കൊപ്പം വരുന്നത്. ഇത്തവണ തങ്ങള്‍ക്കൊപ്പം ഒരു അംഗം കൂടെയുണ്ട് എന്ന് പറഞ്ഞ് കുഞ്ഞ് ധ്വനിയെയും മൃദുല വീഡിയോയില്‍ കാണിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒപ്പമാണ് മൃദുല ലൊക്കേഷനിലേക്ക് തിരിച്ചെത്തിയത്.

 ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്നതിന്‍റെ വീഡിയോയും മൃദുല പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എന്ത് ഷോയ്ക്കാണ് പങ്കെടുക്കുന്നത്, സീരിയലാണോ, ടെലിവിഷന്‍ പരമ്പര തന്നെയാണോ എന്നൊന്നും നടി വെളിപ്പെടുത്തിയിട്ടില്ല.

Share this story