'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്‌ലർ' ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു

The poster of the movie 'Mr and Mrs Bachelor' has been released
The poster of the movie 'Mr and Mrs Bachelor' has been released

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ എന്നു നാമകരണം ചെയ്തിരിക്കുന്നു.ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായിരിക്കുന്നു.

tRootC1469263">


ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ,സീമ ,ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു .

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു.ആർ. തിരക്കഥ - അർജൻ.ടി.സത്യൻ സംഗീതം - മനു രമേശ്. ഛായാഗ്രഹണം - പ്രദീപ് നായർ എഡിറ്റിംഗ് - സോബിൻ' കെ.സോമൻ കലാസംവിധാനം -സാബുറാം.കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി.ജോൺ മേക്കപ്പ് - ബൈജു ശശികല. നിശ്ചല ഛായാഗ്രഹണം. അജി മസ്ക്കറ്റ്. ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.

പ്രൊഡക്ഷൻ മാനേജർ -  കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Tags