ഫൂലെ സിനിമക്കും വെട്ട്
Apr 16, 2025, 19:15 IST


വീണ്ടും വിവാദത്തിൽ ഇന്ത്യൻ സിനിമ . ബ്രാഹ്മണർക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫൂലെ എന്ന ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം അനാവരണം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ റിലീസ് അനശ്ചിതത്തിലായിരിക്കയാണ്.
ഇന്ത്യൻ സിനിമ മുൻപെങ്ങും ഇല്ലാത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. എംപുരാന് പിന്നാലെ ബോളിവുഡിലെ ജാതി വിരുദ്ധ സിനിമയായ ‘ഫൂലെ ‘ വിവാദത്തിലായിരിക്കുന്നത്. ചിത്രം വീണ്ടും സെൻസർ ചെയ്തതായാണ് ആരോപണം. ബ്രാഹ്മണരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അതെ സമയം, ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നാണ് സംവിധായകൻ അനന്ത് മഹാദേവൻ പറയുന്നത് . ട്രെയിലർ കണ്ട് സിനിമയെ വിലയിരുത്തരുതെന്നും മഹാദേവൻ പറഞ്ഞു.

ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ആനന്ദ് മഹാദേവൻറെ പ്രതികരണം. ചിത്രത്തിലെ ജാതി പരാമർശങ്ങളടങ്ങിയ ഒന്നിലധികം ഭാഗങ്ങളാണ് വിവാദത്തിന് പിന്നാലെ വെട്ടിമാറ്റിയത്.
ബ്രാഹ്മണരുടെ പ്രതിഷേധത്തെ തുടർന്നാണ് ജാതി വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ബോളിവുഡ് ചിത്രം പ്രതിസന്ധിയിലായത്. ഉയർന്ന ജാതി വിഭാഗങ്ങൾ ആനന്ദ് മഹാദേവന്റെ ഈ ചിത്രം തങ്ങളുടെ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം