'ഓരോ നിമിഷവും എൻജോയ് ചെയ്യാൻ പറ്റുന്ന സിനിമ'; ഈ 'ടൂറിസ്റ്റ് ഫാമിലി'ഒടിടിയിലും സൂപ്പർഹിറ്റ്


കോളിവുഡിലെ സ്ലീപ്പർഹിറ്റ് ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്.
tRootC1469263">ഒരു ഹൃദയസ്പർശിയായ സിനിമയാണ് ടൂറിസ്റ്റ് ഫാമിലി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പരിമിതികളുമില്ലാതെ അബിഷൻ ജിവിന്ത് ഈ ചിത്രം ഒരുക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ബാലതാരം കമലേഷ് ജഗൻ തിയേറ്ററിൽ എന്ന പോലെ ഒടിടിയിലും കയ്യടി നേടുന്നുണ്ട്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മിഥുൻ ജയശങ്കറിന്റെയും പ്രൊപ്പോസൽ സീനിനും ഒടിടിയിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 80 കോടിയിലധികം രൂപയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എന്റർടൈയ്ൻമെന്റ്‌സും ചേർന്നാണ് ടൂറിസ്റ്റ് ഫാമിലി നിർമിച്ചത്.

യോഗി ബാബു, കമലേഷ്, എം. ഭാസ്‌കർ, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഭരത് വിക്രമൻ ആണ്.