'സ്താനാർത്തി ശ്രീക്കുട്ടൻ' ചിത്രം ഒ.ടി.ടിയിലേക്ക്


അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ.’ ചിത്രം ഇനി മുതൽ ഒ.ടി.ടിയിൽ കാണാം. സൈനപ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒ.ടി.ടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
tRootC1469263">ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജൂഡ് ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുപ് വി. ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ്. ഭവൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി.എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ ഒരുക്കിയിരിക്കുന്നത്.