ഇത് കറുത്തച്ചനൂട്ടോ ? ത്രില്ലടിപ്പിച്ച് ജിതിൻ കെ ജോസ് - ജയസൂര്യ ചിത്രം 'മായൻ' മോഷൻ പോസ്റ്റർ

Mayan


ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'മായൻ' എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റാഫിയും ജിതിനും ചേർന്നാണ് ഒരുക്കുന്നത്. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാഛാദനം നിർവ്വഹിച്ചു. അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംഷയും വർധിപ്പിക്കുന്നുണ്ട്.
 

Tags