മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്ത സിനിമയാണ് അതെന്ന് ആശ ശരത്
മകളുടെ കാമുകനുമായി 'അമ്മ പിന്നീട് പ്രണയത്തിലാകുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്.
ആശ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഖെദ്ദ'. സിനിമയുടെ ചില രംഗങ്ങള്‍ അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന മകള്‍ക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ സിനിമയില്‍ പറയുന്നത്. മകളുടെ കാമുകനുമായി 'അമ്മ പിന്നീട് പ്രണയത്തിലാകുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്. സിനിമയിലെ ആശ ശരത്തിന്റെ കഥാപാത്രത്തിന് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് ആശ ഇത്തരത്തില്‍ ഒരു വേഷം ചെയ്തതെന്നാണ് കമന്റുകള്‍ നിറയുന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തുകയാണ് ആശ ശരത്.
tRootC1469263">'ഞാന്‍ ചെയ്ത കഥാപാത്രം ജീവിച്ചിരുന്ന കഥാപാത്രമാണ്, ഈ സിനിമ റീലീസ് ആവുന്ന കാലത്തും അവര്‍ ജീവിച്ചിരുന്നു, ഇപ്പോള്‍ അവര്‍ ജീവിച്ചിരിപ്പില്ല. ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ സ്ത്രീ ജയിലില്‍ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ. ഇപ്പോള്‍ പലരും മരണപ്പെട്ടു, കൊന്നു എന്നൊക്കെ , 'അമ്മ മകളെ കൊന്നു, അച്ഛന് കൊന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇതിന്റെ എല്ലാം ബാക് സ്റ്റോറി പലപ്പോഴും നമ്മള് അറിയാറില്ല.
അങ്ങനെ ഒരു 'അമ്മ മകളെ കൊലപ്പെടുത്തിയ കഥയുടെ ബാക്ക് സ്റ്റോറി, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം കൊണ്ട് സംഭവിക്കുന്ന, ഈ ഫോണിലൂടെ വിദ്യ സമ്പന്നര്‍ അല്ലാത്ത വലിയ വിവരം ഇല്ലാത്തവര്‍ക്ക് സംഭവിക്കുന്ന , മനസിന് ശക്തി ഇല്ലാത്തവര്‍ക്ക് പ്രണയത്തിന് അടിമപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. കഥ അല്ല ജീവിതമാണ്, അത് ഒരു നടന്ന സംഭവമാണ്. അത് കഥാപാത്രമാണ്, ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്, അത് അത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയമായത് കൊണ്ടാണ് ആ സിനിമ ചെയ്തത്.' ആശ ശരത് പറഞ്ഞു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം തകര്‍ന്ന കുടുംബജീവിതങ്ങള്‍ പ്രമേയമാക്കി മനോജ് കാന ഒരുക്കിയ 'ഖെദ്ദ' എന്ന സിനിമയില്‍ നിന്നുള്ള രംഗങ്ങളാണിത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്തത്
.jpg)


