മൊറോക്കൊയിൽ അവധി ആഘോഷിച്ച് ക്യൂട്ട് കപ്പിൾസ്
Thu, 2 Feb 2023

ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് പോസ്റ്റിൽ
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.
മൊറോക്കൊയിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്പതികൾ. ഈ വർഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്.
ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് പോസ്റ്റിൽ കൂടുതലായും ഉൾപ്പെടുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ ചിത്രത്തിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്. ക്യൂട്ട് കപ്പിൾസെന്നാണ് ആരാധകർ പറയുന്നത്.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.