മൂക്കുത്തി അമ്മൻ 2-ന് തുടക്കം;ചിത്രത്തിനായി വ്രതം നോറ്റ് നയൻതാര

mookkuthi amman
mookkuthi amman

നയൻതാര പ്രധാന വേഷത്തിലെത്തുന്ന മൂക്കുത്തി അമ്മൻ 2 -ന് തുടക്കമായി. ചെന്നൈയിൽ നടന്ന പൂജാ ചടങ്ങിൽ നയൻതാര, ഖുശ്ബു സുന്ദർ, മീന എന്നിവർ പങ്കെടുത്തു. ചുവന്ന സാരിയിൽ ചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നൂറ് കോടി ബജറ്റിലാണ് നിർമിക്കുന്നത്.

സിനിമയ്‌ക്ക് വേണ്ടി വ്രതം നോൽക്കുകയാണ് നയൻതാര. കുടുംബത്തോടൊപ്പമാണ് വ്രതം നോൽക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് ഇഷാരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു മാസമായി വ്രതത്തിലാണ് നയൻതാരയും കുടുംബവും.


വേൽസ് ഫിലിം ഇന്റർനാഷ്ണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ ആദ്യഭാ​ഗം വലിയ ഹിറ്റായിരുന്നു. ആക്ഷനും കോമഡിയും ചേർന്ന സിനിമയായാണ് രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഉർവശി, റെജീന കസാന്ദ്ര, ദുനിയ വിജയ്, അഭിനയ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിൽ മൂക്കുത്തി അമ്മൻ ദേവിയായാണ് നയൻതാര എത്തുന്നത്. പാൻ ഇന്ത്യൻ സിനിമയായാണ് മൂക്കുത്തി അമ്മൻ 2 എത്തുക. ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ് ആദ്യ ഭാ​ഗം സംവിധാനം ചെയ്തത്.

Tags