തിയേറ്ററുകളിൽ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ രണ്ടാം വാരത്തിലേക്ക്

Nayanthara's Mookuthi Amman 2- Mahashakti trailer out; film to release on November 6

 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പിന്തുണയോടെ വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ആദ്യ വാരം എല്ലാ ദിവസവും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ഭക്തിസാന്ദ്രമായ മുഹൂർത്തങ്ങളും ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയ ഈ എന്റർടൈനറിൽ മികച്ച ഗാനങ്ങളും വിഷ്വൽ ഇഫക്ടുകളും അഭിനേതാക്കളുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ഒത്തുചേരുന്നു. കുടുംബപ്രേക്ഷകർക്ക് തിയേറ്ററുകളിൽ ആഘോഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.

നയൻതാരയ്‌ക്കൊപ്പം ദുനിയ വിജയ്, റെജീന കസാൻഡ്ര, ഉർവശി, ഖുശ്ബു സുന്ദർ, സൗന്ദര്യ, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗംപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ‘മഹാശക്തി’യിൽ അണിനിരക്കുന്നുണ്ട്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ് മാർക്കറ്റിംഗും പ്രതീഷ് ശേഖർ പി.ആർ.ഒയുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Tags