'മോമോ ഇൻ ദുബായി' ഒടിടി റിലീസിനൊരുങ്ങി

gjjhg


'മോമോ ഇൻ ദുബായി' ഈ മാസം 17ന് മനോരമ മാക്‌സിൽ റിലീസ് ചെയ്യും.അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോമോ ഇൻ ദുബായ് .

നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രം ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സക്കറിയ, ഹാരിസ് ഡെസോം, പി ബി അനീഷ്, നഹ്‌ല അൽ ഫഹദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആഷിഫ് കക്കോടിയും സക്കറിയയും ചേർന്നാണ് മോമോ ഇൻ ദുബായ് എഴുതിയിരിക്കുന്നത്. ഛായാഗ്രാഹകൻ സജിത് പുരുഷൻ, സംഗീതസംവിധായകരായ ജാസി ഗിഫ്റ്റ്, ഗഫൂർ എം ഖയ്യാം, എഡിറ്റർ രതീഷ് രാജ്, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ.
 

Share this story