മോളിവുഡ് ടൈംസ് എന്റെ ബിയോപിക് അല്ല, പക്ഷേ എന്റെ എക്‌സ്പീരിയന്‍സ് അതില്‍ ഉണ്ട്: അഭിനവ് സുന്ദര്‍ നായക്
മോളിവുഡ് ടൈംസ്. ചിത്രം സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ബിയോപിക് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിക്കൊണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസിലും ഹിറ്റായി ട്രെന്‍ഡിങ് നിലനിര്‍ത്തുകയാണ് മോളിവുഡ് ടൈംസ്. ചിത്രം സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ബിയോപിക് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
'ആദ്യ ദിവസം തന്നെ മോളിവുഡ് ടൈംസ് എന്റെ ബിയോപിക് ആണെന്ന തരത്തില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഒരിക്കലൂം ബിയോപിക് ആണെന്ന് പറഞ്ഞിട്ടില്ല. എന്റെ എക്‌സ്പീരിയന്‍സ് അതില്‍ ഉണ്ട്. ഞാന്‍ എന്നെ ഒരിക്കലും ഇത്രയും ടാലന്റഡ് ആയോ നല്ലവനായോ കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഉറപ്പായും വളരെ പേര്‍സണല്‍ ആയ സിനിമയാണ് മോളിവുഡ് ടൈംസ്. പക്ഷേ ഇതൊന്നും നമുക്ക് പറഞ്ഞു ക്ലാരിഫൈ ചെയ്യാന്‍ കഴിയില്ല', അഭിനവ് പറഞ്ഞു.
.jpg)

