‘മോളിവുഡ് ടൈംസിന്’ പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ല, കഥയറിയാതെ തിയേറ്ററിൽ വന്ന് കാണൂ’ ; സംവിധായകൻ അഭിനവ് സുന്ദർ നായക്
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു നിരാശാവാർത്തയാണ്. ചിത്രത്തിന് പ്രീ-റിലീസ് ട്രെയ്‌ലർ ഉണ്ടാകില്ലെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയ്‌ലറിനായി കാത്തിരുന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ്, സിനിമയെക്കുറിച്ചുള്ള സസ്പെൻസ് നിലനിർത്താൻ താൻ മനപ്പൂർവ്വം എടുത്ത തീരുമാനമാണിതെന്ന് അഭിനവ് വെളിപ്പെടുത്തിയത്.
“മോളിവുഡ് ടൈംസിന് പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ല. കഥയെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ സിനിമ കാണുക. സാധിക്കുമെങ്കിൽ ടീസർ പോലും കാണരുത്” അഭിനവ് സുന്ദർ നായക് പറഞ്ഞു. സിനിമയെക്കുറിച്ചോ അതിന്റെ കഥാഗതിയെക്കുറിച്ചോ മുൻവിധികളൊന്നുമില്ലാതെ പ്രേക്ഷകർ തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കണം. നേരത്തെ മെയ് 14-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. ജൂൺ 5-നാണ് ചിത്രം ഇപ്പോൾ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
.jpg)

