‘മോളിവുഡ് ടൈംസ്’ ബുക്കിംഗ് ആരംഭിച്ചു
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ ബുക്കിംഗ് ആരംഭിച്ചു. നസ്‌ലിൻ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും സ്റ്റൈലിലുമെത്തുന്ന ചിത്രം ജൂൺ 5-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ‘വിനീത് മാധവൻ’ എന്ന യുവാവിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.
നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനിലാണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ജേക്സ് ബിജോയ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തുന്ന ‘മോളിവുഡ് ടൈംസി’ന്റെ ടിക്കറ്റുകൾ ഇപ്പോൾ പ്രമുഖ ബുക്കിംഗ് ആപ്പുകൾ വഴി പ്രേക്ഷകർക്ക് സ്വന്തമാക്കാവുന്നതാണ്.
.jpg)

