മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണാന്‍ എത്തി മോളി കണ്ണമാലി

google news
MOLLY
ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്

നടൻ ബാല മലയാളികളുടെ പ്രിയ താരമാണ് . നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചു . ബാലയുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. 

പ്രത്യേകിച്ച് താരത്തിന്റെ നന്മ പ്രവർത്തികൾ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. നടി മോളി കണ്ണമാലിയെ കുറിച്ചുള്ളതാണ് വീഡിയോ. 

ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങ്ങല്ല. ഇത് ചാള മേരി. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നല്ല കോമഡി ചെയ്തിരുന്നു. മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാ​ഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു. അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. നമ്മൾ എല്ലാവരും ജനിക്കുമ്പോൾ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോൾ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റും", എന്ന് ബാല വീഡിയോയിൽ പറയുന്നു. 

ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്. "ഇത് ഞാൻ തരുന്നത് ആശുപത്രി ചെലവിനും മറ്റ് ചെലവുകൾക്കും വേണ്ടിയാണ്. കലാകാരൻ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവർ ആളുകൾക്കുള്ളിൽ ജീവിച്ചിരിക്കും" എന്ന് ചെക്ക് കൈമാറിയ കൊണ്ട് ബാല പറഞ്ഞു. മോളി കണ്ണമാലിയും ബാലയുടെ നന്മയെ കുറിച്ച് സംസാരിക്കുന്നുണ്ട്. 

മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ ...എനിക്ക് വേറെ ആ​ഗ്രഹങ്ങൊന്നുമില്ല. മരണത്തെ ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്... എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. 

കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ‌ഓടി വന്നു, അപ്പോൾ ബാല സാർ സഹായിച്ചു. ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എനിക്കും ബാലയ്ക്കും ആ​ഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്. 

 allowFullScreen="true">

Tags