മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിന് റീ റിലീസില്‍ തിരിച്ചടി

mohanlal

ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലന്‍ ജലീല്‍ നിര്‍മിച്ച ചിത്രമാണ് റണ്‍ ബേബി റണ്‍.

മോഹന്‍ലാലിന്റെ സ്ഫടികം, ദേവദൂതന്‍, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ സിനിമകള്‍ എല്ലാം റീ റിലീസില്‍ വലിയ നേട്ടങ്ങള്‍ ആണ് കൊയ്തത്. തിയേറ്ററില്‍ ആരവമുണ്ടാക്കിയും കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കിയും ഈ സിനിമകള്‍ എല്ലാം കടന്നുപോയി. ഇപ്പോഴിതാ മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി റീ റിലീസ് ചെയ്തിരിക്കുകയാണ്. ജോഷി ഒരുക്കിയ റണ്‍ ബേബി റണ്‍ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

tRootC1469263">


ഇന്നാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ മറ്റു മോഹന്‍ലാല്‍ റീ റിലീസുകളില്‍ നിന്ന് വിപരീതമായി മോശം വരവേല്‍പ്പാണ് റണ്‍ ബേബി റണ്ണിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വെറും 3.06 ലക്ഷം മാത്രമാണ് സിനിമയ്ക്ക് പ്രീ സെയിലില്‍ നേടാനായത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു റീ റിലീസ് എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. റീ റിലീസ് ചെയ്യാന്‍ പാകത്തില്‍ നിറയെ മോഹന്‍ലാല്‍ സിനിമകള്‍ ഉണ്ടെന്നും റണ്‍ ബേബി റണ്‍ വേണ്ടിയിരുന്നില്ല എന്നാണ് മറ്റു കമന്റുകള്‍.
ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലന്‍ ജലീല്‍ നിര്‍മിച്ച ചിത്രമാണ് റണ്‍ ബേബി റണ്‍. 2012ല്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.


 

Tags