തന്റെ നൂറാമത്തെ സിനിമ മോഹൻലാലിനൊപ്പമെന്ന് പ്രിയദർശൻ; ‘ഒപ്പം’ ഹിന്ദി പതിപ്പിൽ ലാലേട്ടനും
തന്റെ നൂറാമത്തെ ചിത്രമായി പ്ലാൻ ചെയ്യുന്നത് മോഹൻലാൽ നായകനാകുന്ന ചിത്രമാണെന്ന് പ്രിയദർശൻ. ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും താരങ്ങളായെത്തുന്ന തന്റെ പുതിയ സിനിമയായ ഹായ്‌വാന്റെ ചിത്രീകരണവുമായി കൊച്ചിയിലാണ് പ്രിയദർശൻ. പ്രിയദർശന്റെ 99-ാമത്തെ ചിത്രമാണ് ഹായ്‌വാൻ.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ റീമേക്കായിരിക്കും ഹായ്‌വാൻ എന്ന നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഹായ്‌വാൻ ഒപ്പത്തിന്റെ റീമേക്ക് അല്ല എന്നാണ് പ്രിയദർശൻ പറയുന്നത്. 2016 ൽ ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒപ്പം പുറത്തിറങ്ങുന്നത്. ഹായ്വാൻ ഒപ്പത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടൊരുക്കുന്ന ചിത്രമാണെന്നാണ് പ്രിയദർശൻ ഇന്റർവ്യൂവിൽ പറയുന്നത്.
ഹായ്‌വാനിൽ അതിഥി വേഷത്തിൽ എത്തിയേക്കാമെന്നും പ്രിയദർശൻ പറയുന്നുണ്ട്.
ഒമ്പത് വർഷം മുമ്പ് ഒപ്പം ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് ഹിന്ദി ചിത്രവും ചിത്രീകരിക്കുന്നത്. ആദ്യം മുംബൈയിലായിരുന്നു ചിത്രീകരണം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചില പെർമിഷനുകൾ കിട്ടാതെ വന്നതോടെ ലൊക്കേഷൻ കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
.jpg)

