മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും പഞ്ചുള്ള ഇടി പെപ്പെയുടേത്: ജഗദീഷ്
ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മെയ് 28 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം പെപ്പെയുടെ സ്റ്റാർഡം കൂടുമെന്നും മോഹൻലാലിന് ശേഷം ഏറ്റവും പഞ്ചുള്ള ഇടി പെപ്പെയുടേതാണെന്നും ജഗദീഷ് പറഞ്ഞു.
'ഒരുപാട് റിസ്‌ക്കുള്ള ഷോട്ടുകൾ കാട്ടാളനിൽ പെപ്പെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് ശേഷം പെപ്പെയുടെ സ്റ്റാർഡം കൂടും. അത്രയ്ക്ക് നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്. പെപ്പെയുടെ ഇടി ഒരു 15 കിലോ ഉണ്ടെന്ന് പറയും. പെപ്പെ ഇടിക്കുമ്പോൾ എതിരാളിയെ അദ്ദേഹം കീഴ്പ്പെടുത്തുന്നത് നമുക്ക് കയ്യടിക്കാൻ തോന്നും. മോഹൻലാൽ ഇടിക്കുമ്പോൾ ആ പഞ്ചിന് ഇത്ര കിലോ ഉണ്ടെന്ന് നമുക്ക് തോന്നാറില്ലേ. അത് കഴിഞ്ഞാൽ പുതുതലമുറയിൽ പെപ്പെയുടെ ഇടിക്കാണ് ഏറ്റവും പഞ്ചുള്ളത്. പ്രേക്ഷരുടെ സപ്പോർട്ട് പെപ്പെയ്ക്ക് ഉണ്ട്. അത് കാട്ടാളന് ഗുണം ചെയ്യും', റിപ്പോർട്ടർ ഫിലിംസിനോട് ജഗദീഷ് പറഞ്ഞു.
.jpg)

