ഗൾഫിൽ ടോപ് 10 ൽ നാലും മോഹൻലാൽ ചിത്രങ്ങൾ


ഇന്ന് വിദേശ രാജ്യങ്ങളിൽ മലയാള സിനിമകൾ റിലീസ് ചെയ്യുന്നതും റെക്കോർഡ് കളക്ഷനുകൾ വാരി കൂട്ടുന്നതും പുതുമയുള്ള കാര്യമല്ല. യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങി ഇന്ന് എല്ലായിടത്തും മലയാള സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഇതിനൊക്കെ മുൻപ് മലയാള സിനിമയുടെ ആദ്യ വിദേശ മാർക്കറ്റ് ഗൾഫ് ആയിരുന്നു. ഇപ്പോഴിതാ ഗൾഫിൽ എക്കാലത്തും മികച്ച കളക്ഷൻ നേടിയ പത്ത് മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ട്രാക്കർമാരായ ഫോറം റീൽസ്.
tRootC1469263">ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളതും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ നാലെണ്ണവും മോഹൻലാൽ സിനിമകളാണ്. എമ്പുരാൻ, തുടരും, ലൂസിഫർ, പുലിമുരുകൻ എന്നിവയാണ് ഈ സിനിമകൾ. മമ്മൂട്ടി, ഫഹദ്, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയ അഭിനേതാക്കളുടെ ഒന്ന് വീതം സിനിമകളും ലിസ്റ്റിൽ ഉണ്ട്. 9.72 മില്യൺ ഡോളർ നേടി പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ എത്തിയ എമ്പുരാൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്ത് മോഹൻലാലിൻറെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത തുടരും ആണ്. 6.94 മില്യൺ ഡോളർ ആണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. ഒടിടി യിൽ എത്തിയെങ്കിലും സിനിമ ഇപ്പോഴും തിയേറ്റർ വിട്ടിട്ടില്ല, അതുകൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. ലൂസിഫർ മൂന്നാം സ്ഥാനത്തും ടോവിനോ തോമസിന്റെ 2018 നാലാം സ്ഥാനത്തുമുണ്ട്. 5.70 മില്യൺ ഡോളർ ആണ് ലൂസിഫർ നേടിയതെങ്കിൽ 5.64 മില്യൺ ഡോളർ ആണ് 2018 ന്റെ കളക്ഷൻ. പുലിമുരുകൻ അഞ്ചാം സ്ഥാനത്തും മഞ്ഞുമ്മൽ ബോയ്സ് ആറാം സ്ഥാനത്തും ഫഹദ് ഫാസിലിൻറെ ആവേശം ഏഴാം സ്ഥാനത്തുമാണ്. ഭീഷ്മ പർവ്വം, ആടുജീവിതം , പ്രേമം തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിൽ ബാക്കിയുള്ള സിനിമകൾ.