മോഹൻലാലിന്റെ ആ കഥാപാത്രത്തിന് പേരിട്ടത് ഇന്നസെന്റ്’: സത്യൻ അന്തിക്കാട്

mohanlal
mohanlal

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. സിനിമ പ്രേമികൾക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട് ഇദ്ദേഹം. ഒരുപാട് സിനിമകൾക്ക് ആസിയസ്റ്റന്റായി പ്രവർത്തിച്ച ശേഷം കുറുക്കന്റെ കല്യാണം എന്ന സിനിമ ഒറ്റയ്ക്ക് സംവിധാനം ചെയ്തതാണ് സിനിമ ജീവിതത്തിലെ പ്രധാന നാഴിക കല്ലായി മാറിയത്. പിന്നീട ശ്രീനിവാസന്റെ ഒരുപാട് തിരക്കഥകൾ സംവിധാനം ചെയ്തു. സിനിമയിൽ ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ് സത്യൻ അന്തിക്കാട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്നസെന്റിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

tRootC1469263">

എന്ത് സംശയം ഉണ്ടെങ്കിലും അത് ചോദിക്കാൻ സാധിക്കുന്ന ഒരാളാണ് ഇന്നസെന്റ്. അദ്ദേഹം എപ്പോഴും സ്വയം ‘ഞാൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ’വെന്ന് പറയാറുണ്ടെന്നും പക്ഷെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള നടനാണ് ഇന്നസെന്റ് എന്നും അദ്ദേഹം പറയുന്നു. ഏത് കാര്യങ്ങളെ കുറിച്ചും പ്രായോഗികമായി സംസാരിക്കാൻ ഇന്നസെന്റിന് കഴിയുമെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘എന്തെങ്കിലും ആശയകുഴപ്പങ്ങൾ വരുമ്പോഴും സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യുന്ന സമയത്തും ഞാനും ശ്രീനിയും ചില പ്രതിസന്ധികളിൽ പെടുമ്പോഴും ഞങ്ങൾ ഇന്നസെന്റിനെ കാണും. ആ പ്രതിസന്ധി അദ്ദേഹം നിമിഷ നേരം കൊണ്ടുതന്നെ പരിഹരിക്കും.

തിരക്കഥയിലൊക്കെ ഇന്നസെന്റിന്റെ ഒരുപാട് പങ്കാളിത്തങ്ങളുണ്ട്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് അദ്ദേഹമാണ് പേരിട്ടത്. എന്റെ മാത്രമല്ല ചില പ്രിയദർശൻ സിനിമകളിലും ഇത്തരത്തിൽ ഇന്നസെന്റിന്റെ പങ്കാളിത്തങ്ങൾ ഉണ്ടാകാറുണ്ട്. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കാർത്തുമ്പി എന്ന പേരിട്ടത് അദ്ദേഹമാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.
 

Tags