വാളിന് പുറത്തേറിയ മോഹൻലാൽ; ആ സീൻ വന്ന വഴി ഇങ്ങനെ- വൈറൽ

Mohanlal gets out of the sword; This is how that scene came about - Viral


 കേരളത്തിൽ ഏറെ ശ്രദ്ധനേടിയൊരു തെലുങ്ക് സിനിമയാണ് കണ്ണപ്പ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതായിരുന്നു അതിന് കാരണം. പിന്നാലെ വന്ന അപ്ഡേറ്റുകളെല്ലാം മലയാളിയും ഏറ്റെടുത്തു. വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം റിലീസിന് ശേഷം പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. ട്രോളുകൾക്കും പാത്രമായ ചിത്രം ബോക്സ് ഓഫീസിൽ മുടക്കു മുതൽ പോലും നേടാനാകാതെ പിൻവാങ്ങേണ്ടി വന്നു.

കണ്ണപ്പ റിലീസ് ചെയ്ത് ഒരു വർഷം ആകാൻ പോകുന്ന വേളയിൽ ചിത്രത്തിലെ മോഹൻലാലിന്റെ ബിടിഎസ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. വിഷ്ണു മഞ്ചുവിനെ പരീക്ഷിക്കാനായി എത്തുന്ന കിരാത എന്ന വേഷമായിരുന്നു മോഹൻലാൽ ചെയ്തത്. ഒരു മലമുകളിൽ വച്ച് ഇരുവരും ഏറ്റുമുട്ടുന്നുണ്ട്. ഒരു ഷോട്ടില്‍ മോഹൻലാൽ വാളിന് പുറത്ത് നിൽക്കുന്നുണ്ട്. ഇതിന്റെ ബിടിഎസ് വീഡിയോയാണ് വൈറലായിരിക്കുന്നത്. റോപ്പുകൾ കെട്ടിവലിച്ചാണ് മോഹൻലാലിനെ ആ വാളിന് മുന്നിൽ നിർത്തിയിരിക്കുന്നത്. ഒപ്പം ചാടുന്ന സീനും റോപ്പിൽ വലിക്കുന്നതാണ്. വീഡിയോക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 'ഇങ്ങനെയുള്ള വേഷം ചെയ്യരുതെന്ന് ലാലേട്ടനോട് എത്ര പറഞ്ഞാലും കേൾക്കില്ല', എന്നാണ് ആരാധകർ കമന്റിൽ കുറിക്കുന്നത്.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണപ്പ. 2025 ജൂൺ 27ന് ആയിരുന്നു സിനിമയുടെ റിലീസ്. റിപ്പോർട്ടുകൾ പ്രകാരം 100 മുതൽ 150 കോടി വരെയാണ് പടത്തിന്റെ ബജറ്റ്. ബോക്സ് ഓഫീസിൽ നിന്നും 42.74 കോടി രൂപ മാത്രമാണ് കണ്ണപ്പയ്ക്ക് നേടാനായതെന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ, മോഹൻ ബാബു, ആർ. ശരത്കുമാർ, മധു, മുകേഷ് ഋഷി, ദേവരാജ്, അർപിത് രങ്ക, ഐശ്വര്യ ഭാസ്കരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന റോളിൽ എത്തിയിരുന്നു. പ്രഭാസിന്റെ കാമിയോ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags