കലാഭവൻ മണിയെ ഓര്‍മ്മിച്ച് മോഹന്‍ലാല്‍

kalabhavan
പ്രേക്ഷകർ ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയെ ഓർക്കുകയാണ്

മരിച്ചും മലയാളികളുടെ മനസില്‍ എന്നും തിളങ്ങി നില്‍ക്കുകാണ് കലാഭവൻ മണി . അദ്ദേഹം വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. 

പ്രേക്ഷകർ ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയെ ഓർക്കുകയാണ് സിനിമാലോകം. മണിയെ ഓർത്ത് നടൻ മോഹൻലാലും. 

ഓർമ്മപ്പൂക്കൾ എന്ന് കുറിച്ചുകൊണ്ട് കലാഭവൻ മണിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.നരസിംഹം, ആറാം തമ്പുരാൻ, ഛോട്ടാ മുംബൈ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി നിരവധി ചിത്രങ്ങളിൽ കലാഭവൻ മണിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Share this story