'കൈയ്യില്‍ ടാറ്റൂ അടിച്ച് കുടുമ കെട്ടി വാലിബന്‍'; മോഹന്‍ലാല്‍ ലുക്ക് വൈറല്‍

google news
mohanlal

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി'മലൈക്കോട്ടൈ വാലിബന്‍' നിര്‍മാതാവ് ഷിബു ബേബി ജോണ്‍. 'മലൈക്കോട്ടൈ വാലിബന്‍' ആയുള്ള മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷിബു ബേബി ജോണ്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുമി കെട്ടി, കയ്യില്‍ പച്ച കുത്തിയ മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്.'തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു''- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനായി വലിയ കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ചിത്രീകരണം ഷൂട്ടിം?ഗ് പുരോ?ഗമിക്കുന്നത്.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്.