ദൃശ്യം 3-യിൽ ഏറ്റവും കൂടുതൽ പ്രതിഫലം മോഹൻലാലിന്; തൊട്ടുപിന്നിൽ ആ നടി

DRISHYAM

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3.  ഇന്നലെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 13 വർഷക്കാലമായി സുപരിചിതമായ ഒരു കുടുംബത്തെപ്പോലെയാണ് മലയാളികൾ ജോർജ്ജുകുട്ടിയേയും കുടുംബത്തേയും വരവേറ്റത്. മൂന്നാം തവണയും ആ വരവേൽപ്പ് മുമ്പത്തേക്കാൾ ഗംഭീരമാകും എന്നാണ് പ്രതീക്ഷ.

ദൃശ്യം മൂന്നാംഭാഗം എത്തുന്നു എന്ന വാർത്ത വന്ന കാലം മുതൽ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നിരുന്നു. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുക മോഹൻലാലിന് ആണെന്ന് അറിയാമെങ്കിലും അത് എത്രത്തോളം ഉണ്ടെന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമതായി കൂടുതൽ പ്രതിഫലം വാങ്ങുന്നത് മീനയോ, ആശാ ശരത്തോ അല്ല എന്നാണ് ഇപ്പോൾ ലഭിച്ച റിപ്പോർട്ടുകൾ.

മൂന്നാം ഭാഗത്തിനായി മോഹൻലാൽ ഈടാക്കുന്ന പ്രതിഫലം 20 കോടി രൂപയാണ്. റിപ്പബ്ലിക്ക് വേൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ ബജറ്റ് 100 കോടി രൂപയാണ്. ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2013ൽ പുറത്തിറങ്ങുമ്പോൾ മോഹൻലാലിന്റെ പ്രതിഫലം 5-6 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ആയപ്പോഴേക്കും അത് 10 മുതൽ 12 കോടി രൂപയായി ഉയർന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തേക്ക് എത്തിയപ്പോൾ ആളുകളുടെ പ്രതീക്ഷയും വർധിച്ചു. ഇതോടെയാണ് മോഹൻലാലിന്റെ പ്രതിഫലവും വർധിച്ചത്.

സിനിമയിലെ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച നടി മീനയുടെ പ്രതിഫലം ദൃശ്യത്തിന്റെ തുടക്കത്തിൽ 15 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരുന്നു. മൂന്നാം ഭാഗം പുറത്തുവന്നതോടു കൂടി ഇവർ 75 ലക്ഷം രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അൻസിബ ഹസൻ അഞ്ചു എന്ന കഥപാത്രമാണ് അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാനായി അൻസിബ ഹസൻ ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഇളയ മകൾ ആയി വേഷമിട്ട എസ്തർ അനിൽ 25 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags