അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ നമ്മൾ കാണും; സെല്‍വരാഘവന്‍

selva
ദൃശ്യം സിനിമയില്‍ മോഹൻലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെൽവരാഘവൻ പറഞ്ഞു. "അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുക

മോഹന്‍ലാലിന്‍റെ  അഭിനയപാടവത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും അഭിനേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ സംവിധായകൻ സെൽവരാഘവൻ മോഹൻലാലിനെ കുറിച്ചും നാച്ചുറൽ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ദൃശ്യം സിനിമയില്‍ മോഹൻലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെൽവരാഘവൻ പറഞ്ഞു. "അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ നമ്മൾ കാണും. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡീറ്റൈല്‍സ് വരെ കാണാനാകും. 

അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്‍റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് ആളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാവും. കമല്‍ സാറിനെയും ധനുഷിനെയും പോലെയുള്ളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കൂ, കഥാപാത്രത്തെ മാത്രമെ അവിടെ കാണാനാവൂ", എന്നാണ് സെൽവരാഘവൻ പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ദൃശ്യം.

Share this story