'മോദി മികച്ച ഭരണാധികാരി,കാഴ്ച്ചപ്പാടുകളില്‍ കരുത്തും വ്യക്തതയുമുള്ള നേതാവാണ്; പ്രശംസിച്ച് മോഹന്‍ലാല്‍

Who is this seventh lord? Fans celebrate Mohanlal's new film

പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവാണ് മോദിയെന്ന് പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി മൈ ജിഒവി ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മോദിയെ കുറിച്ച് സംസാരിച്ചത്. 

tRootC1469263">

'അദ്ദേഹം ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു ലീഡറാണ്. മികച്ച ഭരണാധികാരിയാണ്, പ്രചോദിപ്പിക്കുന്ന നേതാവാണ്. അമ്മയെ പോലെയാണ് അദ്ദേഹം രാജ്യത്തെ സ്‌നേഹിക്കുന്നത്. ഈഗോ ഉള്ള മനുഷ്യനല്ല അദ്ദേഹം. അദ്ദേഹത്തിന്റെ ക്വാളിറ്റികളെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അടിസ്ഥാനപരമായി സ്‌നേഹം പകരുന്ന ഒരാളാണ് അദ്ദേഹം. മോദി ഒരു യോഗി ആണ് ആ സ്‌നേഹം തിരിച്ചറിയാം. കാഴ്ച്ചപ്പാടുകളില്‍ കരുത്തും വ്യക്തതയുമുള്ള നേതാവാണ്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ താന്‍ നേരിട്ട് അറിഞ്ഞിട്ടുണ്ട്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടു പഠിക്കേണ്ടതാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം മാതൃകയാണ്'.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള അഭിമുഖം പുറത്തിറങ്ങിയത്. അത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ മോദിയെ കുറിച്ച് സംസാരിക്കുന്ന അഭിമുഖം എത്തുന്നതെന്ന പ്രത്യേകതയും ഈ പോഡ്കാസ്റ്റിനുണ്ട്.
 

Tags