മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന‘ MMMN ‘ ചിത്രീകരണം പുനരാരംഭിച്ചു

mammootthy and mohanlal
mammootthy and mohanlal

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മഹേഷ് നാരായണൻ ആണ്ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ചിത്രീകരണത്തിൽ മോഹൻലാലും, കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

tRootC1469263">

അതേസമയം 10 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷെഡ്യൂൾ ആണ് ശ്രീലങ്കയിൽ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കുണ്ടായ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചത് അടുത്തിടെ വലിയ വാർത്തയായിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബൻ ഉൾപ്പെടുന്ന രംഗങ്ങൾ മാത്രമായിരുന്നു ഷൂട്ട് ചെയ്തത് എന്നും, തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി എന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു.

ചിത്രത്തിൽ മോഹൻലാൽ കുറച്ചധികം പ്രാധാന്യമുള്ള ഒരു അതിഥിവേഷത്തിലാണ് എത്തുന്നത്. പ്രാരംഭഘട്ടത്തിൽ സുരേഷ് ഗോപിക്കായി നിശ്ചയിച്ചിരുന്ന വേഷത്തിലേക്ക് മോഹൻലാൽ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഹൈപ്പ് പതിന്മടങ്ങ് ഉയർന്നത്. 20 ട്വൻറി എന്ന ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു എന്നത് തന്നെയാണ് MMMN ന്റെ പ്രത്യേകത. ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിന് ശേഷം മോഹൻലാൽ, ദിലീപ് നായകനാകുന്ന ഭഭബയിലെ 10 ദിവസത്തിലധികം വരുന്ന ഷെഡ്യൂളിൽ പങ്കെടുക്കും.

Tags