'മിഥുന്‍ രമേശിനെ വലിയ രീതിയില്‍ രോഗം ബാധിച്ചിട്ടില്ല , രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോര്‍മലായി വരുമെന്ന് ഡോ. രാജേഷ്

നടനും അവതാരകനുമായ മിഥുന്‍ രമേശിനെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി വന്നതോടെയാണ് മിഥുന് ആരാധകര്‍ കൂടിയത്.
കഴിഞ്ഞ ദിവസമാണ് മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇപ്പോഴിത മിഥുന്റെ അസുഖത്തെ കുറിച്ച് ഡോ.രാജേഷ് കുമാര്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. യുട്യൂബില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ കൂടിയായ രാജേഷ് വീഡിയോ പങ്കുവെക്കാറുണ്ട്. 'ഫേഷ്യല്‍ നേര്‍വ് ഈ ഫേഷ്യല്‍ കനാലിലൂടെ മുഖത്തിന്റെ അഞ്ച് ഭാഗത്തേക്ക് നെര്‍വ് സപ്ലൈ കൊടുക്കുന്നുണ്ട്.'
'ഒന്ന് നെറ്റിയുടെ ഭാഗം. കണ്ണിന്റെ ഭാഗങ്ങള്‍. കവിളിന്റെ ഭാഗങ്ങള്‍. നമ്മുടെ ചുണ്ടിന്റെ ഭാഗങ്ങള്‍. താടിയുടെ ഭാഗങ്ങള്‍. എന്നിങ്ങനെ അഞ്ച് ഭാഗത്തേക്കാണ് സപ്ലൈ. ഈ ഫേഷ്യല്‍ നേര്‍വില്‍ വരുന്ന നീര്‍ക്കെട്ട് ഏത് നേര്‍വിനെയാണോ കമ്ബ്രെസ്സ് ചെയ്യുന്നത് ആ ഭാഗത്ത് ബുദ്ധിമുട്ടുകള്‍ വരാം.'
'ഒരു കടുത്ത നീര്‍ക്കെട്ട് ആണെങ്കില്‍ അത് മുഖത്തിന്റെ പകുതി ഭാഗം തന്നെ ബുദ്ധിമുട്ടിച്ചേക്കാം. അങ്ങനെ ആകുമ്ബോള്‍ മുഖത്തിന്റെ ഒരു ഭാഗം താഴേക്ക് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലേക്ക് എത്താം. കണ്ണിന്റെ ഭാഗത്തേക്കുള്ള നാഡിയെയാണ് ബാധിക്കപ്പെട്ടത് എങ്കില്‍ കണ്ണ് അടയ്ക്കാനൊക്കെയാകും ബുദ്ധിമുട്ട് വരിക.'
'നാവിന്റെ ഭാഗത്തേക്ക് ആണെങ്കില്‍ നമുക്ക് രുചി അറിയാനുള്ള ബുദ്ധിമുട്ട് വരാം. ചിരിക്കാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് വരാം. പ്രത്യേകിച്ചും ഒരു ലക്ഷണവും കാണിക്കാതെയാകും ഈ രോഗം വരുന്നത്. ഒരു ദിവസം ചെറിയ ഒരു മരവിപ്പ് ആയിട്ടാകാം ഇത് കടന്നുവരുന്നത്. അന്ന് നമ്മള്‍ അത് ശ്രദ്ധിച്ചുവെന്ന് വരില്ല.'
'എന്നാല്‍ ഒരു ഉറക്കം കഴിഞ്ഞ് നമ്മള്‍ ഉണരുന്ന സമയത്ത് നോക്കുമ്ബോള്‍ നമുക്ക് മുഖം നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരും. ഒരു ദിവസം നമ്മള്‍ എണീക്കുമ്ബോള്‍ ഈ അവസ്ഥ കണ്ടാല്‍ നമ്മള്‍ ആദ്യം കരുതും സ്ട്രോക്ക് ആകുമെന്ന്. എന്നാല്‍ സ്ട്രോക്ക് ഉണ്ടാകുന്ന ഒരാളുടെ മുഖത്തല്ല ശരീരം മുഴുവനും ആ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.'
'സാധരണ ഗതിയില്‍ ഫേഷ്യല്‍ പാള്‍സി വരുമ്ബോള്‍ ഞാന്‍ പറഞ്ഞ ഈ ലക്ഷണങ്ങളാകും കണ്ടുവരുന്നത്. എന്നാല്‍ കുറച്ച് സെന്‍സിറ്റീവായ ആളുകളില്‍ മുഖത്തും ചെവിയുടെ പിറകിലും വേദനയും ഫീല്‍ ചെയ്തേക്കാം. രാത്രി ഉറങ്ങുന്ന സമയം ആ കണ്ണ് മാത്രം തുറന്നിരിക്കുമ്ബോള്‍ കണ്ണില്‍ എന്തെങ്കിലും കടന്നാല്‍ കണ്ണില്‍ അള്‍സര്‍ രൂപപെട്ടേക്കാം.'
'ഇങ്ങനെ ഒക്കെയുള്ള ലക്ഷണങ്ങളും ഫേഷ്യല്‍ പള്‍സിക്ക് കണ്ടുവരാം. ഒരു ഗുരുതരമായ ആരോഗ്യ അവസ്ഥ ഒരിക്കലും ഫേഷ്യല്‍ പാള്‍സി രോഗിക്ക് ഉണ്ടാകാന്‍ ഇടയില്ല. ഈ രോഗം ഇന്ന കാരണം കൊണ്ടാണ് വരുന്നതെന്ന് ഇതുവരെ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടില്ല. റെയര്‍ രോഗം ഒന്നുമല്ല. പത്തുശതമാനം കാരണം മാത്രമാണ് എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് പറയുന്നത്.'
'അതില്‍ ഒന്ന് ചിക്കന്‍ പോക്സ് ഗണത്തില്‍ പെട്ട ഹെര്‍പ്പിസ് വൈറല്‍ മുഖാന്തിരമാകാം. രോഗ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലും ഈ രോഗം വരാം. ഹെര്‍പ്പിസ് പോലെ തന്നെ കോവിഡ് വൈറസ് വന്നു പോയവരിലും ഈ രോഗാവസ്ഥ കണ്ടേക്കാം. അതിനെകുറിച്ച് പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.'
'നല്ലൊരു ഡോക്ടറിനെ കാണുക ഉപദേശം തേടുക എന്നതാണ് പ്രധാന ഘടകം. ഫിസിയോ തെറാപ്പിയാണ് രണ്ടാമത് ആവശ്യമുള്ളത്. ഇതിന് നമുക്ക് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെ സമയം വേണ്ടി വരും. ഈ സമയം കൊണ്ട് കംപ്ലീറ്റായി നമ്മുടെ ഫേഷ്യല്‍ നേര്‍വ്സ് നോര്‍മല്‍ അവസ്ഥയിലേക്ക് എത്തും.'
'മിഥുന്‍ രമേശിന്റെ വീഡിയോയില്‍ നിന്നും മനസിലാകുന്നത് അദ്ദേഹത്തെ വലിയ രീതിയില്‍ രോഗം ബാധിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോര്‍മലായി വരും. തിരിച്ച് വരുമ്ബോള്‍ അവരെ കംഫര്‍ട്ട് ആക്കുക. റെസ്റ്റ്, ഉറക്കം, എന്നിവ അത്യാവശ്യമാണെന്നും' രാജേഷ് കുമാര്‍ പറയുന്നു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. 'വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി.'
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ.'
'ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താല്‍ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ച് പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്' എന്നാണ് മിഥുന്‍ പറഞ്ഞത്.