ലവ് യു സോ മച്ച്, ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഹബ്ബി; ആശംസകൾ നേർന്ന് മിത്ര കുര്യൻ

mithra
ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

മോഹന്‍ലാല്‍ ചിത്രമായ വിസ്മയ തുമ്പത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് മിത്ര കുര്യന്‍. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധ നേടി. 

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം അമ്മ മകള്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് തിരിച്ചു വന്നത്. വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട പോസ്റ്റ് ആണ് മിത്ര ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 'എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. ലവ് യു സോ മച്ച്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഹബ്ബി' എന്ന് പറഞ്ഞുകൊണ്ടാണ് മിത്രയുടെ പോസ്റ്റ്.

Share this story